Posts

Featured Post

BSC AVIATION TECHNOLOGY WITH PILOT STUDIES

Bachelor of Science in Aviation Technology with Pilot Studies: 3 വർഷ കാലാവധിയുള്ള ഒരു ഡിഗ്രി കോഴ്‌സാണിത്. എയർ ക്രാഫ്റ്റ് മാനേജ്‌മന്റ്, പെർഫോമൻസ്, ക്വാളിറ്റി കൈകാര്യം ചെയ്യൽ എന്നിവ ഈ കോഴ്സിലൂടെ സ്വായത്തമാക്കുന്നു. കൂടാതെ പരീക്ഷണ പാറക്കലുകളും ഇതിന്റെ സുപ്രധാന പാഠ്യവിഷയമാണ്. എഞ്ചിനീയറിംഗ് മെത്തഡോളജി, ഫ്ലൈറ്റ് മെക്കാനിസം , റൂട്ട് പ്ലാനിംഗ് ആൻഡ് നാവിഗേഷൻ, ഏവിയോണിക്സ് എന്നിവ ഇതിലെ സിലബസ്സ്‌കളാണ്. Eligibility: PlusTwo Duration: 3 yr Employment Areas: എയർലൈൻസ് /എയർപോർട്ട് യൂണിവേഴ്സിറ്റി /കോളേജസ് ഏവിയേഷൻ പ്ലാനർ പ്രൊജക്റ്റ് മാനേജർ ഏവിയേഷൻ റിസർച്ച് അനലിസ്റ്റ് ഏവിയേഷൻ സപ്പോർട്ട് ടെക്‌നിഷ്യൻ

LLB: BACHELOR OF LEGISLATIVE LAW

LLB: Bachelor of Legislative Law: നിയമ ബിരുദം നേടുന്നതിനായിട്ടുള്ള കോഴ്‌സാണിത്. നിയമം എന്നത് ഒരു രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ ജീവിത രീതികളിൽ ചെലുത്തുന്ന നിയന്ത്രണ വ്യവസ്ഥകളാണ്. ബാർ കൌൺസിൽ ഓഫ് ഇന്ത്യയും ലോ കമ്മീഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് നിയമ വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നത്. നിയമ ബിരുദത്തിന് മൂന്നു വര്ഷം അഞ്ചുവർഷം എന്നിങ്ങനെ രണ്ടു രീതികളാണുള്ളത്. അഞ്ചു വർഷത്തെ ബള്ബ് എന്നിവ ഇന്റഗ്രേറ്റഡ് കോഴ്സുകളാണ്. ലിബിയോടൊപ്പം എന്നീ ബിരുദങ്ങൾ ചേർക്കുന്നതാണ് ഇന്റഗ്രേറ്റഡ് കോഴ്സ് എന്നുപറയുന്നത്. ഓൾ ഇന്ത്യ ബാർ ക്സാമിനേഷൻ പാസ്സായെങ്കിൽ മാത്രമേ ബാർ കൗൺസിലിൽ അംഗമാകു. ഇതിനു ശേഷം ഇന്ത്യയിലെ ഏതു കോടതിയിലോ ട്രിബ്യുണലിലോ പ്രാക്ടീസ് ചെയ്യാവുന്നതാണ്. ഈ കോഴ്സ് പാസ്സായിക്കഴിഞ്ഞാൽ അഭിഭാഷകൻ ആയിട്ടോ ലീഗൽ ഡിപ്പാർട്മെന്റുകളിലോ ജോലി ചെയ്യാവുന്നതാണ്. സെമിനാറുകൾ, ട്യൂട്ടോറിയൽ വർക്കുകൾ, സാങ്കല്പിക കോടതിയിലെ വാദപ്രതിവാദങ്ങൾ എന്നിവയാണ് പ്രധാനമായും ഈ കോഴ്സിലുടനീളമുണ്ടായിരിക്കുന്നതു. Eligibility:    PlusTwo / Equivalent CLAT/LAWCET Entrance Exam Rank Duration: 3 year / 5 year(Integrated course) Empl

BE Aeronautical Engineering

നാലുവർഷത്തെ ബിരുദതലത്തിലേക്കുള്ള എഞ്ചിനീയറിംഗ് കോഴ്‌സാണ് #Bachelor of Engineering in Aeronautical Engineering . ഏവിയേഷൻ, ബഹിരാകാശം, പ്രതിരോധം എന്നീ രംഗങ്ങളിൽ നൂതന സാങ്കേതികവിദ്യയുടെ വികാസത്തെ എങ്ങനെ പ്രയോജനകരമായി ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്ന ഒരു എഞ്ചിനീയറിംഗ് ശാസ്ത്രശാഖയാണ്. എയർ ക്രാഫ്റ്റുകൾ, മിസൈൽസ്, സാറ്റലൈറ്റ്, മറ്റു ഘടകവസ്തുക്കൾ എന്നിവയുടെ ഡിസൈനിങ്, നിർമ്മാണം, ഡവലപ്മെന്റ്, ടെസ്റ്റിംഗ്, ഓപ്പറേഷൻ, മെയ്‌ന്റനെൻസ് എന്നിവയാണ് ഇതിലെ പ്രധാന പാഠഭാഗങ്ങൾ. Eligibility:   PlusTwo / Equivalent Joint Entrance Exam(JEE), All India Engineering Entrance Examination(AIEEE) Duration: 4 year Employement Area: സ്പേസ് ഏജൻസിസ്‌ കോളേജസ് / യൂണിവേഴ്സിറ്റീസ് GPS സ്റ്റേഷൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്റേഴ്സ് ടീച്ചർ എഞ്ചിനീയർ / സീനിയർ എഞ്ചിനീയർ Skill:  മാത്തമാറ്റിക്സിലും ഡിസൈനിങ്ങിലും നിരീക്ഷണ പാടവം ഉള്ളവർക്കും മെക്കാനിക്കൽ ക്രീറ്റിവിറ്റി ഉള്ളവർക്കും ഈ കോഴ്സ് നിസംശയം തിരഞ്ഞെടുക്കാവുന്നതാണ്.

Computer Operator & Programming Assistant

1 വർഷത്തെ വൊക്കേഷണൽ ട്രെയിനിങ് കോഴ്‌സാണ് #Computer Operator & Programming Assistant (CO & PA). നാഷണൽ സർട്ടിഫിക്കറ്റ് ഓഫ് വൊക്കേഷണൽ ട്രെയിനിങ് ഇന്സ്ടിട്യൂട്ടിന്റെ (NCVT)അംഗീകൃത കോഴ്‌സാണിത്. ഒരു വർഷ കാലാവധിയിൽ പഠിക്കുന്ന ഈ കോഴ്സിലൂടെ കമ്പ്യൂട്ടർ ഉപയോഗവും അതിലെ പ്രോഗ്രാമിങ്‌കളും ഇലക്ട്രോണിക് കോമേഴ്‌സ് ഇംഗ്ലീഷ് ലാംഗ്വേജ് എന്നീ വിഷയങ്ങളിൽ നൈപുണ്യം വികസിപ്പിക്കാൻ കഴിയുന്നു. Eligibility:   10th / Equivalent Duration: 1 year #Syllabus: HTML Fundamentals of computer MS Office Communicative English Visual Basic Java Script Tally E-commerce etc. Employement Area: ഓപ്പറേഷൻസ് അനലിസ്റ്റ് കമ്പ്യൂട്ടർ ഓപ്പറേറ്റർ ഇൻബൗണ്ട് കാൾ ഓപ്പറേറ്റർ കൺട്രോൾ ഓപ്പറേറ്റർ ഡാറ്റ ക്യാപ്ചർ ഓപ്പറേറ്റർ #Scholarship: ന്യൂന പക്ഷ വിഭാഗങ്ങൾക്കായുള്ള 10000/- രൂപയുടെ സ്കോളർഷിപ്പുകൾ ഗവണ്മെന്റ് നൽകുന്നുണ്ട്. Skill:  കമ്പ്യൂട്ടർ അഭിരുചിയുള്ളവർക്കും കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിൽ താല്പര്യമുള്ളവർക്കും ഈ കോഴ്സ് അഭിലഷിണീയമാണ്.

Mphil: Master of Philosophy

എം ഫിൽ എന്നതിന്റെ പൂർണരൂപം മാസ്റ്റർ ഓഫ് ഫിലോസഫി എന്നാണ്. ഇതൊരു പോസ്റ്റ് ഗ്രാഡുവേറ്റ് അക്കാഡമിക് റിസർച്ച് ഡിഗ്രി കോഴ്സ് ആണ്. നമ്മുടെ ആശയങ്ങളും അതിന്റെ ഇപ്പോഴത്തെ റീയാലിറ്റിയും ചേർന്ന് കിടക്കുന്ന വലിയൊരു സിസ്റ്റം ആണ് ഫിലോസഫി. ഒരു പ്രത്യേക വിഷയത്തെക്കുറിച്ചു ആഴത്തിൽ പഠിക്കുകയും അതിൽ നിന്ന് കിട്ടുന്ന ആശയങ്ങൾ എങ്ങനെ പങ്കുവയ്ക്കുന്നു എന്നുമുള്ളതാണ് ഈ കോഴ്സിലൂടെ പ്രധാനമായും പഠിക്കുന്നത്. ഒരു വർഷക്കാലാവധിയിൽ പഠിക്കുന്ന ഈ കോഴ്സ് രണ്ടു സെമെസ്റ്ററായി തിരിച്ചിരിക്കുന്നു. ചില യൂണിവേഴ്സിറ്റികൾ രണ്ടു വർഷ കാലാവധിയിൽ പാർട്ട്ടൈം ആയി ചെയ്യാവുന്ന രീതിയിലും ഈ കോഴ്സ് നടത്തുന്നുണ്ട്. Eligibility ഏതേങ്കുലും വിഷയത്തിൽ 55% കുറയാതെയുള്ള മാസ്റ്റർ ഡിഗ്രിയുള്ളവർക്കു അതാതു യൂണിവേഴ്സിറ്റികൾ നടത്തുന്ന എൻട്രൻസ് എക്സാം പാസ്സാകുന്നതിലൂടെ ഈ കോഴ്സിന് അപ്ലൈ ചെയ്യാം. Employement Area റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഇൻഡസ്ട്രീസ് പബ്ലിഷിംഗ് ഹൗസെസ് ടീച്ചർ ആൻഡ് ലെക്ച്ചറർ അസിസ്റ്റന്റ് പ്രൊഫെസ്സർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ന്യൂസ്‌പേപ്പർ Skill നമ്മുടെ ഇഷ്ടപെട്ട വിഷയങ്ങളിൽ അതിവിശാലമായ കണ്ടെത്തലുകൾ നടത്താനും അവയെ പഠ